ഒരു പുതിയ പരിപാടി തുടങ്ങുകയാണ്. ബ്ലോഗെഴുത്ത്. ഇതില് നിങ്ങൾക്ക് എന്നെ കാണാം എന്നൊന്നും ഞാൻ പറയുന്നില്ല. എന്നെ ഒളിപ്പിച്ചു വെച്ചു ഞാൻ നടത്തുന്ന കള്ളത്തരങ്ങൾ കാണാം. വായിക്കുക...
മഞ്ചാടി മരത്തിന്റെ നിഴൽ(അധ്യായം 4) - Snehaprabha PS ഈ വഴികളിലൂടെ, മാമ്പൂ മണക്കുന്ന ഈ നാട്ടിടവഴികളിലൂടെ, കവുങ്ങിൻ തോട്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ആ ഇടങ്ങളിൽ ജീവിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരെയോർത്തു അസൂയ പൂണ്ടു പോകുന്നു. ആ കുന്നിൻപുറത്തെ വീടും ഈ കുണ്ടനിടവഴിയും മരിക്കുവോളം അങ്ങനെതന്നെ ഉണ്ടായിരുന്നെങ്കിൽ. പരസ്പരം പിരിഞ്ഞു പോകാതെ ആ വഴികളെ പിണച്ചിട്ട പാറകളിൻമേൽ. ഹാ! നിർവൃതി! ഹൃദയം ശൂന്യം. മൗനം. ആ പാറയിൽ ഇരുന്ന് ഒരൽപ്പനേരം ധ്യാനം. എനിക്കു ചിറകു മുളയ്ക്കുന്നു. ഞാനറിയുന്നുണ്ട് താളിയോലകളിൽ എന്നോ എന്റെ പേരിനോടൊപ്പം എഴുതി ചേർക്കപ്പെട്ട മറ്റൊരു പേരിനെ. എനിക്കോർക്കാൻ ആകുന്നുണ്ട് നഷ്ടം കണക്കെടുക്കാനാകാത്ത ആദ്യ സുരതത്തിന്റെ ആനന്ദനിർവൃതിയിൽ നീയലിഞ്ഞില്ലാതാകുന്നതിൻറെ വേദനയെ. അവിടെ വച്ച് നിനക്കെൻറെ സ്നേഹം തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നിന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആ പാറയിൽ ഇരുത്തി നഗ്...
Comments
Post a Comment